Monday, November 24, 2008
ഡോ:ആര്‍.വി.ജി. എമിറേറ്റ്സ് സ്കൂളില്‍
Thursday, November 13, 2008
ഡോ: ആര്‍ വി ജി യുടെ യു.എ. ഇ. പരിപാടികള്‍

മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി (യു.എ.ഇ) സംഘടിപ്പിക്കുന്ന മലബാര്‍ പ്രവാസി ദിവസ് പരിപാടിയില്‍ പങ്കെടുക്കുവാനെത്തുന്ന പ്രൊഫസര്‍ ആര്‍ വി ജി യുടെ പരിപാടികള്‍
നവമ്പര്‍ : 14 വെള്ളി
- രാവിലെ 9 മുതല്‍ മലബാര്‍ പ്രവാസി ദിവസ് - ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍
നവമ്പര്‍ : 15 ശനി
- രാവിലെ 9 മുതല്‍ 12 വരെ ക്ലാസ്സ്/സെമിനാര്‍ (വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും), എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജ.
- വൈകീട്ട് 2.00 മുതല്‍ 4.00 വരെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവത്തര്‍കരോടൊപ്പം, പരിഷത് ഭവന്‍ - ഷാര്‍ജ.
- വൈകീട്ട് 9.30 മുതല്‍ സെമിനാര്‍ ദല ഹാള്‍ - ദുബായ്. - വിഷയം: ആണവകരാര്‍ - രാഷ്ട്രീയവും സാമ്പത്തീകവും.
- വൈകീട്ട് 9 മുതല്‍ സെമിനാര്‍ കെ.എസ്.സി.ഹാള്‍ അബുദാബി. - വിഷയം: ആണവകരാര്‍ - രാഷ്ട്രീയവും സാമ്പത്തീകവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
050-4889076 അഞ്ജലി.
050-6361285 ആന്റണി
050-6764556 മുരളി
Wednesday, October 29, 2008
മാനത്തേക്കൊരു കിളി വാതില്‍
അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ ... ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് 'മാനത്തേക്കൊരു കിളി വാതില്‍'.

ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായിരിക്കും. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരു അസുലഭാ വസരമായിരിക്കും.
സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം.
(കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07)
Sunday, August 3, 2008
ആഗസ്റ്റ് 8 - മാസികാ ക്യാമ്പയിന്‍ വിജയിപ്പിക്കുക
സുഹൃത്തേ,
നാട്ടില്‍ നമ്മുടെ മാസികാ ക്യാമ്പയിന്‍ നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ?
ഇതിന്റെ ഭാഗമായി ഇവിടെയും ഒരു മാസികാ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ള വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
ആഗസ്റ്റ് 8 വെള്ളിയാഴ്ച നമ്മുടെ മുഴുവന്‍ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ അംഗങ്ങളും പരമാവധി വരിക്കാരെ ചേര്‍ത്തി ഈ ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി,
യു.എ.ഇ. ചാപ്റ്റര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
അബുദാബി :
ജ്യോതിഷ് : 050 – 7469702
ലക്ഷ്മണന്‍ : 050 – 7825809
മണികണ്ഠന്‍ : 050 – 5806629
ദുബായ് :
അജിത് കുമാര്‍: 050 – 8780384
ബിജു : 050 – 2192473
അരുണ്‍ : 050 – 7491368
ഷാര്‍ജ :
അഞ്ജലി : 050 – 4889076
ശശി : 050 – 1673907
സുരേഷ് : 050 – 9192850

Saturday, July 5, 2008
ചങ്ങാതിക്കൂട്ടം - ഷാര്‍ജയില്‍
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍
ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ ലക്ഷ്യം.
Saturday, June 21, 2008
ചങ്ങാതിക്കൂട്ടം - 2008 അബുദാബിയില്‍ നടന്നു
Friday, June 20, 2008
പ്രതിരോധവാക്‌സിന്‍ ഫാക്ടറികള്‍ പൂട്ടരുത് : ഡോ.ബി. ഇക്‌ബാല്‍
ഇന്ത്യയിലെ പ്രമുഖ പ്രതിരോധ മരുന്നുല്‌പാദനകേന്ദ്രങ്ങളായ ചെന്നൈ ബി.സി.ജി. വാക്‌സിന്‍ ലാബ്, കുനൂള്‍ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹിമാചല്‍ പ്രദേശിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് കുത്തകകളെ സഹായിക്കുവാന്‍വേണ്ടിയാണെന്ന്, പൊതുമേഖലാ വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് ശാസ്‌ത്രസാഹിത്യ പരിഷത്ത് സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വളരെ പെട്ടെന്നായിരുന്നു വാക്‌സിന്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഒപ്പം നിലവിലുള്ള സ്റ്റോക്ക് പുറത്തുവിടരുത്, മരുന്ന് ഇനി നിര്‍മിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ലോക വ്യാപാര കരാറിനെ തുടര്‍ന്ന് ഇന്ത്യയിലെ മരുന്ന് വിപണി വിദേശ കുത്തകകള്‍ കീഴടക്കിക്കഴിഞ്ഞു. മരുന്നുകള്‍ക്ക് വിലയുംകൂടി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വാക്‌സിനുകള്‍ക്ക് വില കുറവാണ്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ വാക്‌സിന്‍ വില തൊട്ടാല്‍ പൊള്ളുന്ന വിധത്തിലായിരിക്കും. കേരളത്തിലെയടക്കമുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളുമായാണ് ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോകുന്നത്.
നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുകയാണ്-അദ്ദേഹം പറഞ്ഞു

Wednesday, June 18, 2008
Subscribe to:
Posts (Atom)