Thursday, September 25, 2014

കുട്ടികളെ അറിയാന്‍ ... കുട്ടികള്‍ അറിയാന്‍


പ്രശസ്ത വിദ്യാഭ്യാസ കൗണ്‍സിലറും മനഃശാസ്ത്ര വിദഗ്ദ്ധയും ആയ 
ശ്രീമതി ഗ്രെയിസ് ലാലിന്റെ പ്രഭാഷണം.

സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകിട്ട് 3 മണിമുതല്‍
ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍

ഒരു കുട്ടിയെ സാമൂഹ്യ ബോധമുള്ള വ്യക്തിയായി രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉള്ള പങ്ക് വളരെ വലുതാണു്. 
പ്രവാസ ജീവിതത്തിന്റെപരിമിതികള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയില്‍ നമ്മുടെ കുട്ടികളെ മനസ്സിലാക്കുവാനോ, അവരുടെ വിദ്യാഭ്യാസപരവും, അല്ലാത്തതുമായ പ്രശ്നങ്ങളെ തിരിച്ചറിയുവാനോ നമുക്ക് സാധിക്കുന്നുണ്ടോ?

കുട്ടികളുടെ മനഃശാസ്ത്രവിഷയത്തിള്‍ വളരെ അനുഭവ പരിചയമുള്ള ശ്രീമതി ഗ്രെയിസ് ലാലുമായുള്ള സംവാദത്തിനു നിങ്ങളുടെ കുട്ടികളുമായി എത്തുമല്ലോ. 

എല്ലാവര്‍ക്കും സ്വാഗതം
കൂടുതല്‍ വിവരങ്ങള്‍ക്ക് : 056 142 4900 എന്ന നമ്പറില്‍ വിളിക്കുക.

പാരിഷത്തികാഭിവാദനങ്ങളോടെ

മനോജ് കുമാര്‍
പ്രസിഡണ്ട് 
അരുണ്‍ നെടുമാങ്ങാട്
കോ-ഓര്‍ഡിനേറ്റര്‍

Monday, June 17, 2013

കേരളത്തിന്റെ വികസനനയം പൊളിച്ചെഴുതണംനിര്‍മാണമേഖലയെയും കച്ചവടത്തെയും അടിസ്ഥാനമാക്കി നിലവില്‍ മുന്നേറുന്ന കേരള വികസനം സ്ഥായിയല്ലെന്നും സമീപകാലത്തു തന്നെ പ്രതിസന്ധി നേരിടുമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ അഭിപ്രായപ്പെട്ടു. മുന്‍കാല പരിഷത്ത് പ്രവര്‍ത്തകരുടെ യു. എ. ഇയിലെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒന്‍പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നിര്‍മാണമേഖലയുടെ ആവശ്യത്തിന് മണ്ണ്, മണല്‍, ജലം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം പാരിസ്ഥിതികമായ വന്‍തകര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കാന്‍ ഉതകുന്നതും പാരിസ്ഥിതിക പ്രത്യാഘാതങ്ങളില്ലാത്തതുമായ കൃഷിയും ചെറുകിട ഉല്പാദനമേഖലയെയും വീണ്ടെടുക്കുവാനുള്ള ശ്രമമാണ് വേണ്ടത്. വിദേശമലയാളികളുടെ നിക്ഷേപങ്ങള്‍ അത്തരം മേഖലകളിലേക്ക് തിരിച്ചുവിടാനാണ് സര്‍ക്കാറും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്. അദ്ദേഹം പറഞ്ഞു

ഷാര്‍ജ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഡ്വ. മാത്യൂ ആന്‍റണി വാര്‍ഷികറിപ്പോര്‍ട്ടും ഗഫൂര്‍ കണക്കും മനോജ്കുമാര്‍ ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. മാധവഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കുടിവെള്ള സ്വകാര്യവത്കരണം പിന്‍വലിക്കുക, പ്രവാസി തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കുക എന്നീപ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. കെ. എം. പ്രസാദ് സ്വാഗതം ആശംസിച്ചു. അരുണ്‍ കെ. ആര്‍. നന്ദി പറഞ്ഞു.

ഭാരവാഹികള്‍ :-

പ്രസിഡണ്ട്: ഡോ.കെ.പി. ഉണ്ണികൃഷ്ണന്‍ - 056-7976978

വൈസ് പ്രസിഡണ്ട്: അഡ്വ. മാത്യൂ ആന്‍റണി - 055-5130350

കോ-ഓര്‍ഡിനേറ്റര്‍ : അരുണ്‍ പരവൂര്‍ - 050-7491368

ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍ : മനോജ് കുമാര്‍ - 050-6598442

ട്രഷറര്‍ : അഡ്വ. ശ്രീകുമാരി ആന്‍റണി -050-3097209

കൂടുതൽ ചിത്രങ്ങൾക്ക് ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

Wednesday, June 12, 2013

ഒൻ‌പതാം സംഘടനാ വാർഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 50 വർഷം പിന്നിടുകയാണ്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളിൽ പരിഷത്ത് 
കേരളത്തിലെ ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പുറം‌ലോകം ശ്രദ്ധിച്ച നിരവധി ആശയങ്ങളും പ്രവർത്തനങ്ങളും കേരളത്തിനു സംഭാവന ചെയ്യാൻ പരിഷത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാറിലെ സമരം തുടങ്ങിയവ
പാരിസ്ഥിതിക രംഗത്തെ ഇടപെടലുകൾക്ക് 
ആധികാരികതയും സാമൂഹിക അംഗീകാരവും നൽകി.
പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റ്
തുടങ്ങിയ ഊർജസംരക്ഷണ ഉപാധികൾ,
പതിനായിരക്കണക്കിനു ശാസ്ത്രപുസ്തകങ്ങൾ, ബദൽ വിദ്യാഭ്യാസ മാതൃക, ഇവയൊക്കെ പരിഷത്ത് കേരളസമൂഹത്തിനു നൽകിയ സംഭാവനകളാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ നിർവഹണത്തിന് പരിഷത്ത് നേതൃപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻ‌കാല പ്രവർത്തകരുടെ
യു.എ.ഇ-യിലെ കൂട്ടായ്മയാണ്
ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി.
അനൗപചാരിക വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി
എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയുടെ
ഒൻപതാം വാർഷികം
ജൂൺ 14 നു ഷാർജ എമിറേറ്റ്സ് നാഷണൽസ്കൂളിൽ രാവിലെ 9 മണിക്ക്
പരിഷത്ത് മുൻ ജനറൽസെക്രട്ടറി ശ്രീ.റ്റി.കെ.ദേവരാജൻ
ഉദ്ഘാടനം നിർവ്വഹിക്കും.

തദവസരത്തിലേക്ക് എല്ലാ പരിഷത്ത് സുഹൃത്തുക്കളേയും
സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 056 - 14 24 900.

പാരിഷത്തികാഭിവാദനങ്ങളോടെ

ഡോ.കെ.പി ഉണ്ണികൃഷ്ണൻ  (പ്രസിഡണ്ട്)
അഡ്വ.മാത്യൂ ആന്റണി (കോർഡിനേറ്റർ)
കെ.എം.പ്രസാദ് (സംഘാടക സമിതി കൺ‌വീനർ)

Monday, January 2, 2012

ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ ബാലശാസ്ത്ര കോൺഗ്രസ്സ് നടത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഗൈഡൻസ് ഓഫ് നോളജ് അൻഡ് ഹ്യൂമൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദുബായിൽ ബാല ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന ബാലശാസ്ത്രകോൺഗ്രസ് മാതൃകയിലാണ് യു എ ഇ-യിലും സംഘടിപ്പിക്കുന്നത്.


12-17 വയസ് പ്രായമുള്ള കുട്ടികളിലെ അന്വേഷണത്വരയും സർഗശേഷിയും വികസിപ്പിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദേശിക്കുക എന്ന ലക്ഷ്യത്തിലാണ് ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളുകളിലെയും പത്തോളം വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ടീം പരിസര ശുചിത്വം, നഗര ശുചിത്വം- മാലിന്യ നിർമാർജനത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വിഷയം ആസ്പദമാക്കിയുള്ള വിവിധ പ്രോജക്ടുകൾ സമർപ്പിക്കും. പ്രോജക്ടുകൾ ചെയ്യേണ്ട രീതികളെക്കുറിച്ചു കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകും.

ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ശാസ്ത്രത്തിന്റെ വഴിയിലൂടെ കുട്ടികളെ നയിക്കാൻ പ്രേരിപ്പിക്കുന്ന ബാല ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വർക് ഷോപ് ജനുവരി 14നു ദുബായ് മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. തദവസരത്തിൽ ബാലശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് എന്‍‌വയോൺ‌മെന്റ് ഡിപാർട്മെന്റ് ഡയറക്ടർ ഹംദാന്‍ ഖലീഫ അൽ ഷേര്‍ നിർവഹിക്കും. ഡോ.ഹരാരി, ഡോ. ആർ വി ജി മേനോൻ, ഡോ.അബ്ദുല്‍ ഖാദര്‍, ഡോ കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. ശ്രീ. കെ കെ കൃഷ്ണകുമാറാണ് വർൿഷോപ് ഡയറക്ടർ. വർക്ഷോപ്പിനു ശേഷം കുട്ടികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ തെരഞ്ഞെടുത്ത് പഠനങ്ങൾ നടത്താം. അതിന്റെ സിനോപ്സുകളിൽ നിന്നും ഏറ്റവും മികച്ച 10 പ്രോജക്ടുകൾ തെരഞ്ഞെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. എല്ലാ വർഷവും വിവിധ വിഷയങ്ങളിലൂന്നിയുള്ള പ്രോജക്ടുകൾ കണ്ടെത്താനും കുട്ടികളിലെ ശാസ്ത്ര നിരീക്ഷണ ത്വര വളർത്താനും ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കും.

മലയാളികളടക്കം നിരവധി രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ഗൾഫ് മേഖലകളിൽ പഠിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ അന്തരീക്ഷമല്ല അവിടത്തേത്. സി ബി എസ് ഇ പോലുള്ള പരിഷ്കരിച്ച സിലബസുകളിലാണ് പഠനപ്രക്രിയയെങ്കിലും ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഒരു അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കെത്തിക്കാനുള്ള ദൌത്യവുമായാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഈ സംരംഭത്തിനു നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ യു എ ഇയിലെ മറ്റ് എമിറേറ്റുകളിലെ സ്കൂളുകളിൽ കൂടി വ്യാപിപ്പിച്ചുകൊണ്ട് വിപുലമാക്കാനാണ് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി ഉദ്ദേശിക്കുന്നത്..

2012 ജനുവരി 14, ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ വര്‍ക്‍ഷോപ്പ് നടക്കുന്ന ദുബായ് മുനിസിപ്പാലിറ്റി ക്ലബ്ബ്/ട്രെയിനിംഗ് സെന്ററിന്റെ ലൊക്കേഷന്‍ മാപ്പ് താഴെഃ

Thursday, July 28, 2011

KSSP Books for Children - Catalog

പരിഷത് പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളുടെ കാറ്റലോഗ്.

Tuesday, July 12, 2011

Location map of AELI Hills, Alwaye

Please find the location map to AELI Hills, Alway.
Where the Teachers Training Workshop will take place on
August 3rd and 4th.


Wednesday, July 6, 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ ഭാഗമായി
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍
'അടുക്കളയിലെ രസതന്ത്രം'
എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു.
നിത്യജീവിതത്തിലെ സമസ്തമേഖലയിലും സാന്നിദ്ധ്യമറിയിക്കുന്ന ശാസ്ത്രശാഖയായ രസതന്ത്രത്തിന്റെ
അടുക്കളയിലെ പ്രസക്തിയാവും ക്ലാസ് ചര്‍ച്ചചെയ്യുക.
ആലുവ യു.സി.കോളേജില്‍ നിന്നും രസതന്ത്ര വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത
പ്രൊഫ. ഡോ. കെ.പി. ഉണ്ണികൃഷ്ണന്‍ ക്ലാസ് നയിക്കും.

ജൂലൈ 8 വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക്
ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടക്കുന്ന
ഈ ക്ലാസ്സില്‍ താങ്കള്‍ സുഹൃത്തുക്കളുമൊത്ത് പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇതേസമയത്തു തന്നെ ബാലവേദിയും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
മൊഴൂര്‍ വേണു. (055-5130407)
മുരളി.ഐ.പി. (055-5379729)


Sharjah chapter conducting a class


'Chemistry in the Kitchen'


as part of celebration of

International Year of Chemistry 2011.

This class will be lead by Prof. Dr. K.P.Unnikrishnan, Retd. Head of Department, Chemistry. U.C.College, Alwaye.

For children there will be a Childrens forum (Balavedi) also at the same time.

Venu : Emirates National School, Sharjah.
Time : 2011 July 08, Friday 04.00 PM

More information please contact:
Mozhoor Venu : 055-5130407
Murali.I.P : 055-5379729