പ്രിയ സുഹൃത്തേ,
ജനകീയ സമരങ്ങളിലൂടെ ഭൂ ബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇന്ന് കേരളത്തില്‍ വലിയ തോതില്‍ ഭൂമി കേന്ദ്രീകരിക്കപ്പെടുകയാണ്. ലാഭാധിഷ്ഠിതമായ ഭൂ വിനിയോഗമാണ് ഭൂ കേന്ദ്രീകരണ പ്രവണതയുടെ മുഖ്യ ചാലകശക്തി. സമൂഹത്തിലെ ഉല്പാദന വ്യവസ്ഥകള്‍ നിലനില്‍ക്കണമെങ്കില്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവനോപാധികള്‍ സംരക്ഷിക്കണമെങ്കില്‍, ഭൂമി ഊഹക്കച്ചവടോപാധിയാക്കുന്നതിനെ ചെറുത്ത് തോല്പിച്ചേ മതിയാകൂ.‘ഭൂമി പൊതുസ്വത്ത്’ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചുകൊണ്ട് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് നടത്തി വരികയാണ്, അതിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ബുധനാഴ്ച്ച വൈകീട്ട് 8.00 മണിക്ക് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു.- ഭൂമി പണം നിക്ഷേപിക്കാനും ഊഹക്കച്ചവടത്തിലൂടെ പണം പെരുപ്പിക്കാനുള്ള കേവലം വില്പന ചരക്കല്ല.
- ഭൂമി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്പാദനം സംഘടിപ്പിക്കാനുള്ള അടിസ്ഥാന വിഭവമാണ്.
- ഭൂവുടമസ്ഥതയെന്നാല്‍ ഭൂമിയില്‍ എന്തും ചെയ്യാനുള്ള അവകാശമല്ല.
- കുന്നുകള്‍ ഇടിക്കാനും, വയലുകള്‍ നികത്താനും, പാതാളം വരെ കുഴിക്കാനും, ആകാശം മുട്ടെ പണിയാനുമുള്ള അവകാശമല്ല.
- വികസനമെന്നാല്‍ മെഗാ പദ്ധതികളും, കൂറ്റന്‍ കെട്ടിടങ്ങളുമല്ല.
- മനുഷ്യന്റെ നിലനില്‍പ്പിനാധാരമായ ഭൂ പ്രകൃതിയെയും ജൈവ പ്രകൃതിയേയും സംരക്ഷിക്കുന്നതാകണം വികസനം.
- വരും തലമുറയില്‍ നിന്നും കടം കൊണ്ടതാണീ ഭൂമി,
അവതാരകന്‍ : ടി.ഗംഗാധരന്‍
(മുന്‍ ജനറല്‍ സെക്രട്ടറി, കേരള ശാസ്ത്രസാഹിത്യ പരിഷത്)
വേദി: കേരള സോഷ്യള്‍ സെന്റര്‍, അബുദാബി.
സമയം: 2010 മെയ് 19, വൈകീട്ട് 8.൦൦ മണി.
സെമിനാറിലേക്ക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
അഭിവാദനങ്ങളോടെ!
അഭിവാദനങ്ങളോടെ!
പ്രസിഡണ്ട്
മണികണ്ഠന്‍
കോര്‍ഡിനേറ്റര്‍
ജയാനന്ദ്
No comments:
Post a Comment