ജനപക്ഷ നിലപാടുകള്‍ ആണ് പരിഷത്തിന്റെ രാഷ്ട്രീയം എന്നും, ജനവിരുദ്ധ നിലപാടുകള്‍ ഏതു ഗവര്‍ന്മെന്റ് സ്വീകരിച്ചാലും പരിഷത്ത് എതിര്‍ക്കാറുണ്ട് എന്ന് ഉദാഹരണ സഹിതം ഗംഗാധരന്‍ മാസ്റ്റര്‍ ചൂണ്ടി കാട്ടി. ഭൂമി പൊതു സ്വത്താക്കി പ്രഖ്യാപിച്ച് ഭൂമിയുടെ മേലുള്ള നിര്‍മാണം അടക്കമുള്ള എല്ലാ ഇടപെടലുകള്‍ക്കും കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ തയ്യാറാവണം എന്ന് കേരളത്തിന്റെ ഭൂവിനിയോഗവും വികസനവും’ എന്ന ചര്‍ച്ചാ ക്ലാസ്സില്‍ അദ്ദേഹം ആവശ്യപെട്ടു. ഈ മുദ്രവാക്ക്യം ഉയര്‍ത്തി പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥക്ക് പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്ശ്വവല്കരിക്കപ്പെടുന്നവരു
തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേര്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിക്കുക , ജനസംഖ്യാ കണക്കെടുപ്പില്‍ വിദേശ ഇന്ത്യക്കാരെക്കൂടി ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
പ്രസിഡന്റ് ഇക്ബാല്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മുരളി റിപ്പോര്‍ട്ടും അനീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മനോജ് - പ്രസിഡണ്ട് , അഡ്വഃ ബിനി സരോജ് - വൈസ് പ്രസിഡന്റ്, ബിജു - കോഓര്‍ഡിനറ്റര്‍, അരുണ്‍ പരവൂര്‍ - ജോയിന്റ് കോഓര്‍ഡിനറ്റര്‍, അനീഷ് - ട്രഷറര്‍, ജോസഫ് - ഓഡിറ്റര്‍ എന്നിവരെയും 18 അംഗ നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തു.
No comments:
Post a Comment