Saturday, May 30, 2009
അഞ്ചാം വാര്‍ഷികം.
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി., യു.എ.ഇ.ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം മെയ് 28,29 തിയ്യതികളിലായി ഷാര്‍ജ, എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ നടന്നു. പ്രസിഡണ്ട് അഡ്വഃ മാത്യു ആന്റണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം സന്തോഷ് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെ ആരംഭിച്ചു. പരിഷത്തിന്റെ മുന്‍കാല പ്രസിഡണ്ടും, സെക്രട്ടറിയും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കെ.കെ.കൃഷ്ണകുമാര്‍ ഉല്‍ഘാടനം ചെയ്ത സമ്മേളനത്തില്‍ കോ-ഓര്‍ഡി നേറ്റര്‍ മുരളി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഹരിദാസ് വരവ്/ചെലവ് കണക്കും അവതരിപ്പിച്ചു.
വിവിധ എമിറേറ്റുകളില്‍ നിന്നായി എണ്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍
പ്രസിഡണ്ട് - മുഹമ്മദ് ഇക്ബാല്‍
വൈ.പ്ര – ഹരിദാസ്
കോ-ഓര്‍ഡിനേറ്റര്‍ - മുരളി
ജോഃകോ- സുനില്‍
ട്രഷറര്‍ - അനീഷ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment