ഹിരോഷിമ, നാഗസാക്കി ദിനങ്ങളെ ഓര്‍മ്മിച്ചുകൊണ്ട് ആഗസ്റ്റ് 7 ന് അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബുദാബി കെ.എസ്.സി.യില്‍ നടന്നു. സെമിനാര്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും, സംസ്ഥാന ബാലവേദി കണ്‍വീനറുമായ ശ്രീ. രാജശേഖരന് ഉല്‍ഘാടനം ചെയ്തു.
‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയം രാജീവ് ചേലനാട്ടും, ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയം ടി.പി.ഗംഗാധരനും അവതരിപ്പിച്ചു. അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് ഷെഫീക് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ 35-പേര് പങ്കെടുത്തു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വേലായുധന്, സുനീര്‍, ധനേഷ്, പ്രദോഷ്, ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ശാന്തിഗീതമാലപിക്കുകയും, വൈസ് പ്രസിഡണ്ട് മഹേഷ് നന്ദിയും പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി, വിവിധ പത്രങ്ങളില്‍ വന്ന യുദ്ധഭീകരതയുടെ ദൃശ്യങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.

2 comments:
All the best.
good
all the best
Post a Comment