Monday, July 13, 2009

ഷാര്‍ജ ചങ്ങാതിക്കൂട്ടം 2009





ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചങ്ങാതിക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെയാണവസാനിച്ചത്. കളിമൂല, ശാസ്ത്രമൂല, അഭിനയമൂല, കരകൌശലമൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു. തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതിക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ചങ്ങാത്ത വാര്‍ത്ത’, ’കുരുന്നു വേദി‘ എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാകര്‍ത്തക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ.സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്രപ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്രനിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
Posted by Picasa

1 comment:

★ Shine said...

KSSP യുടെ പ്രവർത്തനങ്ങൾക്ക്‌ എല്ലാവിധ ആശം സകളും... ഇത്തരമൊരു പ്രസ്ഥാനം ഇവിടെ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. Webiste വളരെ മെച്ചപെടുത്താനുണ്ട്‌.