Wednesday, July 21, 2010
ചങ്ങാതിക്കൂട്ടം 2010 - സമാപിച്ചു.
ശാസ്ത്രവും, കലയും, സംസ്കാരവും, വിനോദവും സമന്വയിപ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ ജൂലൈ 13 മുതല്‍ 16 വരെ നടന്ന പരിപാടിക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ആര്‍ത്തുല്ലസിച്ച കൂട്ടുകാര്‍ക്ക് സുകുമാരന്‍ മാസ്റ്റര്‍, ദിവാകരന്‍, നിര്‍മ്മല്‍ കുമാര്‍, ഗണേഷ് എന്നിവരെ കൂടാതെ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കളും ചങ്ങാതിക്കൂട്ടത്തിന്റെ രസം നുകര്‍ന്നു. നാലു വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടി വിനോദം എങ്ങിനെ വിജ്ഞാനപ്രദമാക്കാമെന്നതിന്റെ മനോഹരമായ ഒരു രേഖാചിത്രമായിരുന്നു.കളിമൂലയിലെ കൊച്ചു കൊച്ചു കളികളിലൂടെ നിരീക്ഷണപാഠവം എങ്ങിനെ വളര്‍ത്തിയെടുക്കാമെന്ന് കൂട്ടുകാരെ ബോധ്യപ്പെടുത്തി. അറിവും വിജ്ഞാനവും നിത്യജീവിതത്തില്‍ പ്രയോഗിക്കേണ്ടതാണെന്ന തിരിച്ചറിവ് പകര്‍ന്ന് നല്‍കിയ ശാസ്ത്രപരീക്ഷണങ്ങള്‍ ശാസ്ത്രമൂലയെ ശ്രദ്ധേയമാക്കി. ശാരീരിക മാനസീക ഭാവങ്ങള്‍ എങ്ങിനെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്നും നടനത്തിന്റെ പ്രായോഗിക സാധ്യതകളെന്താണെന്നും അന്വേഷിച്ച അഭിനയമൂല വ്യക്തിത്വ വികാസത്തിന്റെ പരീക്ഷണ ശാലയായി. ശാസ്ത്രത്തെ പരിപോഷിപ്പിച്ച, പുനര്‍നിര്‍മ്മിച്ച ശാസ്ത്രജ്ഞരേയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തിയ പ്രദര്‍ശനം കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമായി. ഷാഹുല്‍, ഭൂഷണ്‍, ഗണേഷ്, സുനില്‍ എന്നീ കലാകാരന്മാര്‍ ചേര്‍ന്ന് വരമൂലയെ അര്‍ത്ഥവത്താക്കി. തികച്ചും ശാസ്ത്രീയമായ ഒരു പാഠ്യപദ്ധതിയിലൂടെ മാത്രമെ ആരോഗ്യപരമായ ഒരു സമൂഹത്തെ വളര്‍ത്തിയെടു ക്കാനാവൂ എന്നും അപരന്റെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ സ്വന്തം വിശ്വാസത്തിന്റെ മഹത്വം ബോധ്യപ്പെടൂ എന്നും രക്ഷാകതൃസദസ്സില്‍ സുകുമാരന്‍ മാസ്റ്റര്‍ നിരീക്ഷിച്ചു. ശാസ്ത്രീയമായൊരു പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്തരം ചങ്ങാതിക്കൂട്ടങ്ങളെന്ന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.
“ആദ്യദിവസത്തെ ക്യാമ്പ് കഴിഞ്ഞപ്പോള്‍ തന്നെ തന്റെ മകള്‍ ഇന്നുവരെ ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി” എന്ന ഒരു രക്ഷിതാവിന്റെ പ്രതികരണം സംഘാടകര്‍ക്കാവേശമായി. വര്‍ഷത്തിലൊരിക്കലല്ല മാസത്തിലൊരിക്കലെങ്കിലും ഇത്തരം ചങ്ങാതിക്കൂട്ടം വേണമെന്ന ആവശ്യവും സദസ്സില്‍ നിന്നുയര്‍ന്നു.
Friday, July 2, 2010
ഷാര്‍ജ ചങ്ങാതിക്കൂട്ടം2010
ജൈവവൈവിധ്യത്തിനും പരിസ്ഥിതിസംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിരേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍
ജൂലായ് 12 -16 വരെ.
ഭാഷയും സംസ്ക്കാരവും ജീവവായു പോലെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവിലൂന്നിയ ഈ ചങ്ങാതിക്കൂട്ടത്തിലൂടെ അറിവും നിരീക്ഷണവും ആയുധമാക്കി, വിജ്ഞാനതിന്റെയും ചിന്താശേഷിയുടെയും പുത്തന്‍ ചക്രവാളങ്ങളിലേക്ക്, കൂട്ടുകാരേ നമുക്ക് ഒത്തൊരുമയോടെ മുന്നേറാം.
സമയം
ജൂലായ് 12 മുതല്‍ 15 വരെ വൈകീട്ട് 4 – 7 മണിവരെ
ജൂലായ് 16 വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷൈലജ : 050-3672876
ശ്രീകുമാരി ആന്റണി : 050-3097209
മനോജ് :- 050- 6598442
അജയ് സ്റ്റീഫന്‍ :- 050-7207371
ബിജു :- 050-2192473
Subscribe to:
Posts (Atom)